ഭാര്യയുടെ ഒളിച്ചോട്ടം 👇🏿

കാഴ്ചപ്പാട് :1

അവൾക്കെങ്ങനെയതിനു സാധിച്ചു?പിറന്ന മക്കളേയവളോർത്തില്ലയോ?നമുക്കും നമ്മുടെ കുട്ടികൾക്കും അവരുടെ കുട്ടികൾക്കും സന്തോഷത്തോടെ ജിവിക്കാന് വേണ്ടിയായിരുന്നില്ലേയീ ഞാന് പ്രവാസിയാകുവാന് തിരുമാനിച്ചതുമത് ആയതും! മണലാരങ്ങളിൽ ചോരനീരാക്കി അവിടം ജീവിതം കളയാന് തുനിഞ്ഞത് എന്റെ സുഖങ്ങൾക്കുവേണ്ടി മാത്രമായിരുന്നോ?

നീ ചോദിക്കുന്നുയുടനെ ചിലവിനുമറ്റും പണമയിച്ചിരുന്നതും,നിന്റെയും മക്കളുടേയും ഭക്ഷണവസ്ത്രങ്ങൾക്കെല്ലാമൊരു തരത്തിലും കുറവ് വരുത്താതിരുന്ന ഭർത്താവും പിതാവും ആയിരുന്നില്ലേ ഈ ഞാന്.എല്ലാത്തിനുംപുറമേ സ്വന്തമായൊരു വീടും ഒരുമിച്ചു നമ്മുടെ ആവശ്യങ്ങൾക്കെല്ലാം കുടുംബസമേതം യാത്രചെയ്യാന് വേണ്ടിമാത്രമായൊരു കാറുമുണ്ടായിരുന്നില്ലേ?എന്തിന്റെ കുറവാണ് നിനക്കിവിടെയുണ്ടായിരുന്നത്?ഞാന് നിന്നോട് ഒരു തെറ്റും ചെയ്തിട്ടില്ലല്ലോ?! എന്നെ അത്രത്തോളം നീ ചതിച്ച് കളഞ്ഞല്ലോ എന്റെ ഭാര്യയായിരുന്നവളേ!

അട്ടയേക്കാൾ ആർത്തിയൂടെ ചോരയൂറ്റികുടിക്കുന്ന സ്ത്രീ ജന്മമേ.ദൈവം നിന്നോടൊരുക്കിലും പൊറുക്കീല്ലടി

കാഴ്ചപ്പാട് : 2

കല്ല്യാണംക്കഴിഞ്ഞു നാളിതുവരെ അടുക്കളകളിൽ മാത്രം ജീവിതം ഹോമിക്കപ്പെട്ടെ ഒരുവളാണ് ഞാന്.വീടിന്റെ പുറത്തിറങ്ങിയിട്ട്ക്കാലമറന്നിരിക്കുന്നു.പറഞ്ഞുതുടങ്ങുമ്പോൾ സ്വന്തം വീടാണെങ്കിലും തന്നെ വീട്ടുപകരണങ്ങളും മറ്റും നാശമായാൽ പഴിയെനിക്ക്.പുറമേ മക്കളുടെ കുരുത്തെക്കേടെന്തെങ്കിലും നാട്ടുക്കാര് വഴി ഭാർത്താവറിഞ്ഞാൽ അതിന്റെക്കാരണക്കാരിയീയുള്ളവൾ.എന്റെ ഭർത്താവെ താങ്കൾ വീട്ടിൽ നടക്കുന്ന വല്ലതും അറിയുന്നുണ്ടോ?കൊല്ലത്തിലൊരിക്കെ വരുന്ന പ്രതിഭാസമല്ലയോ അങ്ങ്! കുറേ കാറും ബഗ്ളാവുമുണ്ടായിട്ടൊരു കാര്യവുമില്ല മനുഷ്യന് അത്യാവശ്യം വേണ്ടത് മനസ്സമാധാനമാണ്.ഇത്രയുക്കാലം നമ്മുടെ മക്കളെ നോക്കി ഞാന് ജീവിച്ചില്ലേ?ഞാനുമൊരു മനുഷ്യ ജീവിയാണ്.എനിക്കും ഹൃദയുമണ്ട്. വയ്യ ഇനി എനിക്ക് വയ്യ.ഈ അകത്തളങ്ങളിൽ നിന്നെനിക്ക് രക്ഷപ്പെടണം.ഞാന് നിങ്ങൾ പറയുമ്പോൾ പ്രസവിക്കുന്നവളും,ആവശ്യമുള്ളപ്പോൾ കിടക്ക പങ്കിടുന്നയൊരു ഉപഗ്രഹംമാത്രമല്ല.നിങ്ങളുടെ ചങ്ങലകൾ നിറഞ്ഞ ബന്ധനങ്ങളിൽ നിന്നും എനിക്ക് മോചനം വേണം.നിങ്ങളുടേയും പോലെ എനിക്കീ ലോകത്തോട് ഇടപെഴുകണം.

ദൈവത്തിന്റെ അനുഗ്രഹത്താൽ ഞാന് എന്നെ സ്നേഹിക്കുന്നെ മനുഷ്യനെ കണ്ടെത്തിയിരിക്കുന്നു.ബാക്കിയുള്ള കാര്യങ്ങൾ നമ്മുടെ വിവാഹമോചനം കഴിഞ്ഞിട്ട് തീരുമാനിക്കാം

കാഴ്ചപ്പാട് : 3

അച്ചാ…..

സാരല്ല്യ അച്ചാ ഞങ്ങടെ അമ്മയെല്ലേ?അമ്മയെ തിരിച്ചുവിളിച്ചൂടെ അച്ചന്ക്ക്

അമ്മാ..

അമ്മേ. അമ്മയ്ക്ക് അമ്മയുടെ പരിഭവങ്ങളെല്ലാം മറന്നു ഞങ്ങളുടേയും അച്ചന്റെയുമെടുത്തേക്ക് വന്നൂടെ?ഞങ്ങൾ അമ്മയെ ഇവിടെ കാത്തിരിപ്പുണ്ട്! അമ്മ വരുമെന്ന് വിശ്വാസത്തോടെ അമ്മയുടെയും അച്ചന്റെയും മക്കൾ!!!

നിങ്ങളിവരുടെ കാഴ്ചപ്പാടുകൾ വെല്ലതും ഗ്രഹിക്കുന്നുണ്ടോ എന്റെ പ്രിയ സുഹൃത്തുക്കളേ??

20 thoughts on “ഭാര്യയുടെ ഒളിച്ചോട്ടം 👇🏿

  1. തെറ്റുകൾ തെറ്റാവുന്നത് മറ്റൊരാൾക് മുന്നിലാണ്… എന്നാൽ ഒരു നിമിഷം അവരായി മാറി സ്വയം ചിന്തിക്കുമ്പോൾ തെറ്റുകളൊക്കെയും ശരികളായി പരിണമിക്കുന്നു… കാഴ്ചപ്പാടുകളാണ് പലപ്പോഴും ശരിതെറ്റുകളുടെ അളവുകോൽ.. നല്ല രചന 👏

    Liked by 3 people

      1. സ്വർഗ്ഗവും നരകവും നാം ജീവിക്കുന്ന ഈ ഭൂമിയിലാണെന്ന് ഞാൻ വിശ്വസിക്കുന്നു.. നന്മയുള്ള ഹൃദയം ഭൂമിയെ സ്വർഗമാകുന്നു… അതിനെ കൂടുതൽ മനോഹരവും 🙃

        Liked by 3 people

      2. അപ്പോ മരിച്ചുകഴിഞ്ഞിട്ടുള്ള അവസ്ഥയെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?

        Liked by 1 person

      3. ഒരുപാട് ചിന്തിച്ചിട്ടുണ്ട്.. മരിച്ചുകഴിയുമ്പോൾ എന്താവുമെന്ന് അറിയാത്ത സ്‌ഥിതിക്ക് ജീവിച്ചിരിക്കുമ്പോൾ നന്മയും സ്നേഹവും ചൊരിയുന്നതല്ലേ നല്ലത്…..

        Liked by 2 people

      4. ദൈവം മനുഷ്യനെ സൃഷ്ടിച്ചു.അവർക്കു ദൈവം നന്മയും തിന്മയും തിരിഞ്ഞെടുക്കാനുള്ള വിവേകബുദ്ധി നൽകി.ചിലർ നന്മ തിരഞ്ഞെടുക്കുന്നു മറ്റു ചിലർ തിന്മയും….

        അവസാനം സ്രാഷ്ടാവ് ഒരു പാരിതോഷികക്രിയ നടത്തും.അതിന്റെ തുടക്കമാണ് മരണം.മരിച്ചുകഴിഞ്ഞാൽ നമ്മുടെ നന്മയുടെ അളവ് അളക്കും…ഇതാണ് സംഭവിക്കുന്നത്

        Liked by 1 person

      5. അങ്ങനെയെങ്കിൽ ഈ നന്മയും തിന്മയും തിരഞ്ഞെടുക്കാൻ നമ്മുടെ മനസിനെ പ്രേരിപ്പിക്കുന്നതും എല്ലാത്തിനെയും നിയന്ത്രിക്കുന്ന ഇതേ ദൈവം തന്നെയല്ലേ…

        Like

      6. എല്ലാ നമ്മളാണതെല്ലാം…ദൈവം നമ്മൾ ചെയ്യുന്നതെല്ലാം കണ്ടുകൊണ്ടിരിക്കുകയാണ്.എനിക്ക് പരീക്ഷകളിൽ പാസാകണമെങ്കിൽ ഞാന് പഠിക്കണ്ടേ ദൈവംവന്ന് പഠിപ്പിച്ചു തരൂമോ? മദ്യപിച്ചാലും,സിഗരറ്റ് വലിച്ചാലും,ഹെൽമെറ്റ് ധരിക്കാതെ വണ്ടിയോടിച്ചാലും ആപത്തെല്ലേ? എന്നിട്ട് ഈ കാര്യങ്ങളൊക്കെ നമ്മൾ ചെയ്തിട്ട് സ്രാഷ്ടാവിന് കുറ്റപ്പറിഞ്ഞിട്ടൊരു കാര്യമില്ല.

        Liked by 1 person

  2. ഭൂമിയിൽ നന്മചെയ്യാൻ മനുഷ്യനെ പ്രേരിപ്പിക്കുന്ന ഒരു സങ്കല്പം മാത്രമാണ് സ്വർഗ്ഗവും നരകവും എന്ന് ഞാൻ കരുതുന്നു 😇😇

    Liked by 3 people

      1. ദൈവം വിശ്വാസം നല്ലതാണ്,ആരുമില്ലെങ്കിലും ദൈവമുണ്ടാകുമെന്ന് തോന്നലുണ്ടാകുമല്ലോ!!!

        Like

  3. അത് ഇതുവരെ ഉത്തരം കണ്ടെത്താനാവാതെ തുടരുന്ന ചോദ്യം…. മരണവും തുടർന്നുള്ള കാലവും 🙃🙃അതിനെ അറിയാൻ ഒന്നുകിൽ നാം അത് അനുഭവിക്കണം അല്ലെങ്കിൽ മരിച്ച ഒരാൾ നമുക്ക് അനുഭവങ്ങൾ പകരണം.. രണ്ടും നടക്കാത്തത് വരെ മരണം എന്നത് ഒരു പ്രഹേളികയായി തുടരും…

    Liked by 1 person

    1. ഈ പ്രപഞ്ചത്തിന് നമ്മേ ഇത്രസമയത്തേക്ക് ആവശ്യമുണ്ട്.ആ ആവശ്യകഴിഞ്ഞാൽ താനെ നമ്മളെ പറഞ്ഞുവിടും.അതാണ് മരണം.
      ശേഷം നമ്മളുടെ പ്രവൃത്തികളളക്കും

      Liked by 1 person

    1. ദൈവമെന്നത് Infinity ആണ്.ഒരവസാനമില്ല.പ്രപഞ്ചവുമെല്ലാമിതിനു ഉദാഹരണമാണ്.മരിച്ചുക്കഴിഞ്ഞാൽ എല്ലാത്തിനും ഉത്തരം ലഭിക്കും.

      Liked by 1 person

Leave a reply to Nvssafu Cancel reply