WAY TO THE STORY 4

പരിഭ്രാന്തനായി നിൽക്കുന്ന റസൂലിന്റെയെടുക്കൾക്കാദ്യമൊടിയെത്തിയത് ഗോകുലും,ജൈസനുമായിരുന്നു.പിന്നാലെ ബാസ്കരേട്ടനും.ഈ വിഷമകരമായിട്ടുള്ള സന്ദർഭത്തിൽ റസൂലൊരിക്കലും അവരെ പ്രതീക്ഷിച്ചിരുന്നില്ല. ബാസ്ക്കരേട്ടന്റെ കൂടെ അവർ ഇവിടെയെത്തിയതിൽ റസൂലിന്റെ മനസ്സിൽ ചില ശങ്കകൾ നിലനിൽക്കുന്നുണ്ട്.ഇനിയവരുടെ കലാപരിപാടികളുടെ ഒരു ഭാഗം മാത്രമായിരിക്കാം എന്നിൽ നിന്നുള്ള താനിയയുടെ അകൽച്ച.പക്ഷേ ഞാനൊരു മുന്കോപിയാണന്നവർക്കറിയാം.പലപ്പോഴും പലയിടങ്ങളിലായി അതിനു ഇരയാകേണ്ടി വന്നതും ജൈസനും ഗോകുലും മാത്രമായിരുന്നു.അങ്ങനെയുള്ളവർ ഇത്തരത്തിലുള്ള കാര്യങ്ങൾക്ക് മുതിരാനുള്ള സാധ്യത വളരെ വിരളമാണ്.എന്നിരുന്നാലും ഇപ്പോഴത്തെ സാഹചര്യത്തിന്റെ കാരണക്കാർ അവരായിരിക്കേണമേയെന്ന് റസൂൽ പ്രത്യാഷിച്ചുകൊണ്ടു മനസ്സിനെ സാന്ത്വനിപ്പിക്കാന് ശ്രമിക്കുന്നതിനിടെ ജൈസന് ഗോകുലിനെയും നോക്കികൊണ്ട് റസൂലിനോട്

“നിനെക്കന്തു പറ്റി റസൂൽ?

മുഖത്തൊരു ഭാവവ്യത്യാസങ്ങളില്ലാതെയുള്ള ജൈസന്റെ ചോദ്യം റസൂലിനെ അത്ഭുതപ്പെടുത്തിയെങ്കിലും,അവന്റെ കളിയാക്കിക്കൊണ്ടുള്ള ചോദ്യങ്ങളേന്തെറ്റം വരെപ്പോകുമെന്ന ധാരണ സ്വയം ഉൾക്കൊള്ളിക്കാന് ശ്രമിക്കുന്നതിനിടയിൽ അടുത്തത് ഗോകുലിന്റെ ഉത്തരങ്ങളാൽ നിറഞ്ഞ ചോദ്യശരങ്ങളായിരുന്നു?

താനിയയുടെ ഫോണല്ലയോ ഇത്?അവൾക്കെന്തു പറ്റി?

തുടരെ തുടരെ വന്നുകൊണ്ടിരിക്കുന്ന ചോദ്യങ്ങൾ മടുപ്പുനൽകുന്നുണ്ടെങ്കിലും.അഭിനയ കുലപതികളായ ഗോകുലിന്റെയും ജൈസന്റെയും അടുക്കൽനിന്നിതല്ല ഇതിന്റെ അപ്പുറംവെരെ റസൂൽ പലതും പ്രതീക്ഷിച്ചിരുന്നു.അവരുടെ ചോദ്യങ്ങൾക്കൊരു മറുപടിയും നൽകാന് റസൂലിനീ സന്ദർഭത്തിൽ തീരെ താത്പര്യമുണ്ടായിരുന്നില്ല.കാരണം വെറെയൊന്നുമല്ല ഹൃദയമതിനു സമ്മതം മൂളുന്നില്ല.ഉടനെ ബാസ്കരേട്ടന് മോനെ നീ എന്താ ഒന്നിനൊരു മറുപടിയും പറയാതിരിക്കുന്നത്?താനിയ കുഞ്ഞെവിടെ?

അതെ ബാസ്കരേട്ടന്റെ ചോദ്യങ്ങളിലിൽ നിന്നായിരുന്നു ഞാന് താനിയയെ വീണ്ടും ഓർക്കാന് തുടങ്ങിയത്.ഞാനെന്തിന് ഇവരോടുന്നും മൊഴിയാതെ സമരം ചെയതുകൊണ്ടിരിക്കുന്നത്!ഞാന് മറുപടി പറയാന് വേണ്ടി ബാസ്കരേട്ടനെ നോക്കിയതും വഴികാട്ടിയുടെ നേത്രങ്ങളിലെ ആശങ്കയെന്നിൽ നിലനിന്നിരുന്ന വീര്യത്തെ അപഹരിച്ചിരിക്കുകയാണ്!ഇനിയത് ജൈസന്റെയും ഗോകുലിന്റെയും ഒത്തുക്കളിയുടെ ഭാഗകങ്ങളെല്ലായിരിക്കുമോ? എന്റെ താനിയക്ക് ഇനി….ഇല്ല….ഭാസ്കരേട്ടനും അവരോടൊപ്പം കൂടിയിരുക്കുകയാണ്..

അതുശരി താനിയയെ ഇവിടെയെങ്ങും കാണുന്നില്ല,അവളുടെ ഫോണിതാ നിലത്തുവീണു കിടക്കുന്നു.ആദ്യം ഉച്ചവെച്ചലറിയ നീയിപ്പോൾ മൌനവാനായിരിക്കുന്നു.നിനെക്കെന്തു പറ്റി?താനിയ എവിടെ?പറയൂ റസൂൽ?

എന്നോടാണോയീക്കാര്യം ജൈസാ നീ ചോദിക്കുന്നത്?നിങ്ങൾക്കെല്ലേ അറിയൂ താനിയ എവിടെയുണ്ടെന്നുള്ള വസ്തുത!എന്തിന് അവൾ നിങ്ങളുടേയും കൂടെ ഒത്തൊരുമിച്ചു കൊണ്ടെന്റെ വെപ്രാളങ്ങൾ കണ്ട് പുഞ്ചിരിക്കുകയായിരിക്കും!ഇപ്പോളവളൊന്നു പൊട്ടിച്ചിരിച്ചുരുന്നെവെങ്കിലെന്ന് ഞാന് ആശിച്ചുപോകുകയാണ്! മതി നിങ്ങളുടെ കളികളിവിടെ അവസാനിപ്പിച്ചേക്കുക.ഞാനെന്റെ തോൽവി സമ്മതിച്ചിരിക്കുന്നു.

എന്ത് കളിയുടെക്കാര്യമാ നീ പറഞ്ഞുവരുന്നത്.ഞങ്ങൾക്കൊന്നും മനസ്സിലാകുന്നില്ല!

ഓ എന്നാൽ ഞാന് കാര്യങ്ങൾ വ്യക്തമാക്കി തരാം.താനിയേയും കൂട്ടുപിടിച്ചുള്ള നിങ്ങളുടെ ഒത്തുക്കളിയിൽ ഞാന് തോൽവി വഴങ്ങിയിരിക്കുന്നു!ഇനി നീ പറയുക താനിയ എവിടെ? നീയും ഗോകുലും കൂടി അവളെയെവിടെ ഒളിപ്പിച്ചു

ഇതുവരെയും സംശയസ്പടികളാൽ നിലനിന്നിരുന്ന ജൈസന്റെയും ഗോകുലിന്റെയും കരങ്ങൾ ബലമായി പിടിച്ചുകൊണ്ട്.കുട്ടി നിയെന്ത് വിഢിത്തമാണ് പറഞ്ഞുവരുന്നത്.ഇവരെങ്ങെനെ താനിയയെ ഒളിപ്പിക്കുക.ഞങ്ങളത്ര നേരമായിയെന്നോ ഇവിടെ നിന്നെയും താനിയമോളേയും കാത്തിരിക്കാന് തുടങ്ങിയിട്ടു?ദൈവമേ താനിയയെവിടെ?അവൾക്കെന്തേങ്കിലും ആപത്ത് സംഭവിച്ചുകാണുമോ ന്റെ ഈശ്വരാ…

താനിയാ.. എന്റെ ഹൃദയത്തിന്റെ വേഗത കൂടി വരുന്നു.ഞാന് മരിക്കുകയാണോ?എനിക്കെന്തു പറ്റി താനിയ…എനിക്കെന്തുപറ്റി..നീ എവിടെ എന്റെ പ്രിയതമയെവിടെ…

നീയെന്താ വീണ്ടും മൌനത്തിലാകുന്നത്?നിന്നോടാണ് ചോദിക്കുന്നത് റസൂൽ താനിയ എവിടെ?അവളെ നീ ഇന്നു കണ്ടില്ലയോ?

ജീവഛവമായിരുന്നയെന്നിലെ അഗ്നികിരണങ്ങൾ പൊട്ടിപുറപ്പെടെവേ…ആ കിരണങ്ങളെ ആവാഹിച്ചു കൊണ്ടെന്റെകരങ്ങളാലിത്രയുംക്കാലം തലയെടുപ്പോടെ നിലനിന്നുപോന്നിരുന്ന വൃക്ഷത്തിനുച്ചുവടെ തുടരെ തുടരെയടിക്കുവാന് തുടങ്ങി.എന്നിട്ടെല്ലാവരും കേൾക്കെ ഉച്ചത്തിൽ വിളിച്ചു പറഞ്ഞൂ

ബാസ്കരേട്ടാ ന്റെ താനിയെക്കെന്തോ ആപത്ത് സംഭവിച്ചിരിക്കുന്നു!അവളെ കാണ്മാനില്ല…ഇത്രയും നേരം ഞാന് കരുതിയിരുന്നതവൾ നിങ്ങളൊടൊപ്പംത്തന്നെയുണ്ടാകുമെന്നായിരുന്നു.പക്ഷേ ഇപ്പോൾ….

ബാസ്ക്കരേട്ടന് റസൂലിന്റെ തോളിൽ തലോടികൊണ്ട് ,സമാധാനമായിരക്കു കുഞ്ഞേ താനിയമോള് നിന്നെയും ഞങ്ങളേയും കാണാത്തതുകൊണ്ടായിരിക്കാം സുഹൃത്തുക്കളുടോപ്പം മറ്റുംപോയിക്കാണുക.നീയവളുടെ സുഹൃത്തുകളെ വിളിച്ചൊന്നു നോക്കിക്കേ.

അതെ ബാസ്ക്കരേട്ടന് പറഞ്ഞതാണ് ശരി.അവളുടെ സുഹൃത്തുക്കളെ മുന്നേ വിളിച്ചുനോക്കേണ്ടതായിരുന്നു!ധൃതിയിൽ അവളുടെ ഫോണറിയാതെ വീണുപോയതായിരിക്കാം.റസൂൽ താനിയയുടെ കൂട്ടുകാരികളെയെല്ലാം വിളിച്ചന്വേഷിച്ചുവെങ്കിലുമവരല്ലാവലുടെയും മറുപടിയൊരേപ്പോലെയായിരുന്നു

അതെ റസൂലെ നിന്നോടെന്തൊ പ്രധാനപ്പെട്ടെക്കാര്യം പറയാനുണ്ടെന്ന് പറഞ്ഞവൾ നേരത്തെതെന്നെ കോളേജിൽ നിന്നിറങ്ങിയിരുന്നു.നീ അവളെ കണ്ടില്ലേ?

കണ്ടിരിന്നു ഒരു മിന്നായംപ്പൊലെ.പക്ഷെ ഇപ്പോളവൾ എവിടെ?അവൾക്കെന്തേങ്കിലും ആപത്ത് സംഭവിച്ചുട്ടെങ്കിലതിന്റെ ഉത്തരവാധി ഞാന് മാത്രമാണ്…ദൈവമേ എനിക്ക് നേർവഴി കാണിച്ചുതരണമേ…

എന്തായി റസൂൽ?കൂട്ടുകാരികളെന്തു പറഞ്ഞു?

ഒന്നുല്ല്യാ എന്റെ ഗോകുലെ അവർക്കറിയില്ലാ…അവളെവിടെയുണ്ടെന്നുള്ളക്കാര്യം…

എങ്കിലെന്റെ റസൂലേ,,അവൾ നിന്നെകാണാതെ മുഷിഞ്ഞു കഫേയിലോമറ്റെയിവിടെങ്കിലും പോയി കാണും…വാ നമുക്ക് നോക്കാം..

റസൂലും,സുഹൃത്തുക്കളും താനിയയെ അന്വേഷിക്കാനിറങ്ങി..ബാസ്കരേട്ടന് കൂടെ വരരുതെന്ന് പ്രത്യേകം പറഞ്ഞിരുന്നു.ചിലപ്പോൾ താനിയെ കടയിലേക്ക് തിരച്ചു വന്നെങ്കിലോ?ആദ്യമവളെന്നു പോകാറുള്ള മലബാറ് കഫേയിലും,ലൈബ്രറിയീലും,റസ്റ്റോറെന്റുകളിലെല്ലാം തിരക്കി ശേഷം അവളറിയാത്തപ്പലക്കടകളിലും തിരഞ്ഞു എല്ലാംതിരച്ചിലുകളുടെ ഫലം വിപരീതമായിരുന്നു.സൂര്യനസ്ഥമിക്കാന് തുടങ്ങിയിരിക്കുകയാണ്.അതുപോലെ എന്നിലെ പ്രകാശക്കിരണങ്ങളും.ഞാനെന്ത് ചെയ്യും ഇനി…തോറ്റുപോയിരിക്കുന്നു…ശരീരമാകെ ആകെ ഒരു മരവിപ്പ്…പ്രണയമെന്ന ലഹരിയിൽ ഉപേക്ഷിച്ച പല കറുത്തയേടുകളും എന്നിലേക്ക് വീണ്ടും തിരികെവരാന് വേമ്പൽകൊള്ളുകയാണ്!ഇനിയെവിടെ പോയി അന്വേഷിക്കും!ഞാനാകെ സ്തംപനായിരിക്കുന്നു…എവിടെയോ കാര്യങ്ങളെല്ലാം പിഴച്ചിരിക്കുന്നു..

ഉടനെ ജൈസന് എന്നിലെ വിഷമങ്ങളെയുമെല്ലാം ഒഴുക്കികളയാന് വേണ്ടിയെന്നോട് “റസൂൽ ചിലപ്പോളവൾ നിന്നെയും കാത്തവളുടെ കോളേജിൽ തന്നെയുണ്ടെങ്കിലോ?

എന്റെ താനിയ അവൾ വെറും പാവമാണ്,എന്റെ ഹൃദയമാണ്.എന്നിലെ തുടിത്തുള്ളുന്ന വസന്തക്കാലത്തിന്റെ ജീവവായുവാണവൾ.പക്ഷെ അവളിപ്പോളെവിടെ…എന്റെ ജീവിതം തന്നെ നഷ്ടങ്ങളുടെ കണക്കുപുസ്തകങ്ങൾ മാത്രമാകുന്നു.എന്റെ കഷ്ടതകൾ കണ്ട് രസിച്ചുതുള്ളാന് വേണ്ടിമാത്രമാണോ നീ എന്നെ സൃഷ്ടിച്ചത്.പടച്ചവന് വലിയവനും ഏകനുമാകുന്നു…എനിക്കെല്ലാം പരീക്ഷണങ്ങൾ തരണം ചെയ്യുവാനുള്ള ശക്തി നീ നൽകേണമെ…

അവസാനത്തെ പ്രതീക്ഷയെന്ന് നിലയക്ക് താനിയയുടെ കോളേജിൽ ഞങ്ങളെത്തിയിരിക്കുന്നു.കോളേജ് പരിസരങ്ങളെല്ലാം ശൂന്യം.റോഡുകളും കടകളെല്ലാം അടഞ്ഞുകിടക്കുന്നു.കൂടെ ഭയപ്പെടുത്തുന്ന കലാവസ്ഥയും.എന്നിൽ വിറക്കൊള്ളുന്ന ജീനസുകൾ വിയർപ്പുതുള്ളികളായി ഭൂമിയിലേക്ക് പതിക്കുമ്പോൾ,നിശ്വാസത്തിന്റെ കാറ്റു വന്ന് തലോടികൊണ്ടെന്റെ ദിശയെവിടേക്കോ നീക്കിക്കൊണ്ടിരിക്കുന്നു

എന്താണത്…അവിടെ താ…

അത് താനിയയുടെ തൂവാലെയല്ലേ?അതെ അതവളുടേത് തന്നെ,അവളുടെ ഗന്ധമെനിക്കറിയാം,പ്രപഞ്ചത്തിന്റെ ഗന്ധം,പ്രണയത്തിന്റെ ഗന്ധം..ഞാനവളുടെ തൂവാല ചുമ്പിച്ചുകൊണ്ട് ഭൂമിയിലേക്ക് വീഴുവാന് തുടങ്ങി…ഇരുട്ട്,കൂരിരുട്ട് ,എന്നിലെ പ്രകാശമെല്ലാം നഷ്ടപ്പെട്ടിരിക്കുന്നു,അവൾക്കെന്തോ സംഭവിച്ചിരിക്കുന്നു…ഞാന് പൊട്ടിക്കരയാന് തുടങ്ങി…ജൈസാ പറയൂ…താനിയെ എവിടെ ….എന്റെ താനിയ എവിടെ…ഞാനെന്താ ചെയ്യേണ്ടത്….ഗോകുലേ അവളെവിടെ….വീണ്ടുമൊരു നഷ്ടം…വിധിയുടെ വിളയാട്ടം

തുടരും

5 thoughts on “WAY TO THE STORY 4

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s