സാഹസം

1941 ൽ നടന്ന സംഭവമാണ്.അമേരിക്കയിലെ മഞ്ഞുമൂടിയ പ്രദേശമായ അലാസ്ക്കയിലേക്ക് വിനോദയാത്രക്കായി പുറപ്പെട്ടതായിരുന്നു ജൈംസും, മുറേയും.പ്രൈമറിസ്കൂൾ കാലം മുതൽക്കേ അവരൊറ്റ സുഹൃത്തുക്കളായിരുന്നു. പലപ്പോഴും ഉന്നം പിഴക്കാതെയുള്ള ബുദ്ധിമുട്ടുകൾനിറഞ്ഞ ഹസ്ത്രങ്ങളെയെല്ലാം തങ്ങളുടെ ഒരുമയുടെ പിൻബലത്താലവ വെറും നിഷ്പ്രയാസക്രിയകളായിരുന്നുയെന്നത് നീലാകാശത്തിലെ ഇരുട്ടിനും വെളിച്ചത്തിനുംവരെ അറിയാമായിരുന്നയൊരു രഹസ്യമായിരുന്നയെന്നത് വളരെ വിചിത്രവും സത്യവും നിറഞ്ഞതാകുന്നു അവരുടെയും പോലെ നിങ്ങളും തീർച്ചയായും അറിഞ്ഞിരിക്കേണ്ടയീ കാര്യത്തിൽ നിങ്ങളുടെ മനസ്സിലുടലെടുക്കാനുള്ള സംശയങ്ങൾക്കെന്ത് പ്രസക്തി?

ഓടിവരുന്ന ആനയുടെ മുന്നിൽ അവർ ഭയമില്ലാതെക്കാലുറച്ച് നിന്നതും,കൂട്ടത്തോടെ അക്രമിക്കാന് വന്ന ചെന്നായ്ക്കളുടെ ചുറ്റും മുള്ള്ചെടികളെ പോലെ ഒരുമിച്ച് പ്രതിരോധിച്ചതും എല്ലാത്തിനും പുറമേ രാത്രിയുടെ മറവിൽ തങ്ങളെ കീഴ്പ്പെടുത്താന് ശ്രമിച്ച സിംഹത്തിനെ തിരിച്ച് തീപന്തംകൊണ്ട് ഭയപ്പെടുത്തിയെതുമെല്ലാം ജൈംസും,മുറേയുടെയും സാഹസിക പ്രവർത്തികളുടെ ചെറിയ ഭാഗകങ്ങൾ മാത്രമായിരുന്നു.എല്ലാം സാഹസികയാത്രകൾക്കും പിറകേ തങ്ങളുടെ വീടുകളിൽ തിരികെയണയണമെന്ന വസതുത അവരുടെ ഹൃദയങ്ങളിൽ പച്ചകുത്തപ്പെട്ടിരുന്നു.ഒരുപക്ഷേ ഇക്കാര്യമായിരിക്കാം അവർ വീണിടത്ത് വിത്തായി മുളക്കുന്നതിന്റെ ഔഷധഗുണം

ആ നാളുകളിലെ അലാസ്ക്കയിൽ,ഗ്വാണ്ടനാമോ ക്യാമ്പിനേക്കാളും ഭീകരമായിട്ടുള്ള അന്തരീക്ഷമാണുണ്ടായിരുന്നത്. തീവ്രമായ മഞ്ഞിടിച്ചിലിന്റെ നാളുകൾ.കൊടും തണുപ്പും,ശ്വസമെടുക്കാനുള്ള ബുദ്ധിമുട്ടും,Hypothermia തുടങ്ങിയ ശാരീരകമായ വെല്ലുവിളികളവർ നേരിട്ടുകൊണ്ടിരുന്നു.ധരിച്ചിരുന്ന കട്ടിയുള്ള വസ്ത്രങ്ങൾ വെറും പ്രതിമകളായിരുന്നു.പ്രതികരണമില്ലാത്ത കാണാന്ചേലുള്ള പ്രതിമ.ജൈംസിന്റെ വിവാഹത്തിന് മുന്നോടിയായിട്ടുള്ള ഒരു വിനോദയാത്രയെന്ന നിലയ്ക്കായിരുന്നു അലാസ്ക്കയെ അവർ തിരഞ്ഞെടുത്തിരുന്നത് പക്ഷെ പ്രകൃതി വിധി മറ്റൊന്നായിരുന്നു

അവരുടെ യാത്രയുടെ വേളയിൽ കൊടും

മഞ്ഞിടിച്ചലിന്റെ കാരണത്താലവർ ഒരു വിചിത്രമായ സ്ഥലത്തെത്തിപ്പെട്ടു.എങ്ങും മഞ്ഞ് കുമ്പാരങ്ങൾ,ആകെ ജീവനുള്ളതായിട്ട് ജൈംസും മുറേയും
മാത്രമായിരുന്നു.മരണഭൂമിയിൽ നിന്ന് രക്ഷപെടാന് സ്വമേതായ പലമാർഗങ്ങളും സ്വീകരിക്കാനവർ തയ്യാറായി.
കോപക്കാറ്റിൽ നിന്ന് രക്ഷപ്പെടാന് മഞ്ഞ് കുഴിച്ച് ഒരു ഗുഹയുണ്ടാക്കും.തണുപ്പുള്ള കാറ്റിൽ നിന്ന് രക്ഷപ്പെടുവാന് വേണ്ടിയാണിത്.അതിനെ മറിക്കടന്ന് പോകുന്നത് അസാധ്യമായിട്ടുള്ള കാര്യമാണ്.ശേഷമത് ശമിച്ചാൽ മാത്രമേ തിരിച്ച് നടക്കാനവർ തുടങ്ങുകയുള്ളൂ.ആകെയുള്ളൊരാശ്വാസം സൂര്യനുദിക്കുന്നതാണെങ്കിലും അറിയാതെ ഐസ്പാലങ്ങളുടെയുള്ളിൽ മൂങ്ങിപോകുന്നത് പതിവായിരുന്നു. ഐസ്പാലങ്ങളിൽ വീണു കഴിഞ്ഞാൽ സ്വയം പരിശ്രമിച്ച് വെള്ളത്തിൽ നിന്ന് നീന്തി ഐസിന്റെ കട്ടിയുള്ളഭാഗത്ത് എത്തുന്നതാണ് ജീവന് നിലനിർത്താന് പറ്റിയ ഏകമാർഗം.ശേഷം ഐസ്പാലങ്ങളിലൂടെ ഉരുണ്ടുപോവുകയും ശരീരത്തിലെ ചൂടിനെ നിലനിർത്തുകയും വേണം. അതുവഴി ഈ പ്രയാസത്തിൽ നിന്ന് അതിജീവിക്കാനുള്ള സാധ്യതകളുടെ വഴികൾ എളുപ്പമാകുമെന്ന കാര്യത്തിനെതിരെ പരിഭ്രമക്കാരാവുകയെന്നതിലൊന്നും തന്നെ നിലനിൽക്കാന്പ്പാടുള്ളതല്ല.
ഉറ്റവരുടെ പ്രാർത്ഥനകൾക്കൊണ്ടന്തോ അതിൽ നിന്നെല്ലാമവർ രക്ഷപ്പെട്ടിരുന്നു.കൊള്ളക്കാരെ പോലെ കാറ്റ് അവരുടെ ശരീരത്തിലെ ചൂടിനെ അപഹരിച്ചുകൊണ്ടുപോകുന്നത് ആകാശം പലപ്പോഴായി കാണാറുണ്ടെങ്കിലും അതിനെതിരെ ഒന്നും തന്നെ ചെയ്യാതിരിക്കുന്നത് അവരെ നിരാശരാക്കിയിരുന്നു….ആകാശവും അത് കണ്ട് രസിക്കുന്നുണ്ടാകും. എല്ലാന്തെത് പറയാന്?ഞങ്ങൾ ഉച്ചത്തിൽ വിളിച്ചാൽ ആരെങ്കിലും കേൾക്കുമോ?കേട്ടിരുന്നെങ്കിലും തന്നെ അവരുടെ ജീവന് അപകടത്തിൽപ്പെടുത്തി ഈയുള്ളവരെ രക്ഷിക്കാനവർ തയ്യാറാകുമോ??
ദിവസങ്ങൾ കടന്നു പോകുംന്തോറും അവരുടെ പക്കലുള്ള ഭക്ഷണപൊതി കുറേശ്ശെ ശൂന്യമാവാന് തുടങ്ങിയിരുക്കുന്നു.ഭക്ഷണം തിരഞ്ഞുനടന്നിട്ടൊരു പ്രയോചനമില്ലായെന്ന് മനസ്സിലാക്കിയവർക്ക്

ഭാവിയും ഭൂതവുമെല്ലാം മാഞ്ഞുപോയിരുന്നു.എന്തിന് ചിരിക്കാനും കരയാനും പറ്റാത്ത സ്തിഥിയിലേക്കെത്തപ്പെട്ടിരിക്കുന്നു.അവർ വെറും ജീവഛവമായി മാറുകയാണ്.കമലമേയീ ഭൂമി..

കഠിനമായാട്ടുള്ള യാത്രസ്ഥിതികൾ പലതും ഒരുപോലെ കടന്നുപോയിട്ടുണ്ടെങ്കിലും.ഇപ്പോഴത്തെ പരിശ്രമസാഹചര്യത്തിൽ ജൈംസിനും ,മുറേക്കും അവരുടെ ജീവന് നിലനിർത്താന് മറ്റെന്തേങ്കിലും കാര്യങ്ങൾ ചെയ്താൽ മാത്രമേ ശാന്തതയോടെ തുടർന്നങ്ങോട്ട് മുന്നോട്ട് പോകുവാന് സാധിക്കുകയുള്ളൂ.നിർഭാഗ്യവശാൽ അവരുടെ പല പുതു മാർഗങ്ങളുടെ ഫലമെല്ലാം പരാജിതമായിരുന്നു.എന്നിരുന്നാലും മഞ്ഞ്ചൂടാക്കി അവർ അവരുടെ ജീവന്
നിലനിർത്തി പോന്നു.

അന്ന് 7ാമത്തെ ആഴ്ചയിലെ ഒരു ദിവസം .രണ്ടുംപേരും വളരെ അവശരായിരിക്കുന്നു.എന്തിന് അവർ തീ കത്തിക്കാന്
ഉപയോഗിച്ചിരുന്ന കത്തിയടക്കം കൈവെള്ളയിൽ പിടിക്കാന് കഴിയാത്ത
നിലയിലെത്തിയിരിക്കുന്നു.ഇനിയൊരു മാർഗവുമില്ല.ഒന്നെങ്കിൽ മരിക്കുക ഇല്ലെങ്കിൽ ഒരുവന്റെ സമ്മതത്താലവനെ വധിക്കുക.
സങ്കടകണ്ണീരോടെ

മുറോ തന്റെ പ്രിയസുഹൃത്തിനോട് “നിനക്കെന്നെ കൊന്നൂടെ?

ജൈംസ്:എന്താണ് നീ പറയുന്നതെന്റെ പൊന്നു സഹോദരാ,നിന്റെ മനസ്സ് താളം തെറ്റിപോയോ ?നീ നിന്റെ അമ്മയെ മറന്നുപോയോ?

മുറോ:ഇല്ല ഇല്ല ഒരിക്കലുമില്ല നമുക്കീയവസരത്തിൽ ഒരു പ്രതിവിധിയാണ് വേണ്ടത് ഞാന് മരിച്ചുകഴിഞ്ഞാലും നീയെന്റെ അമ്മയെ നോക്കുമെനെനിക്കറിയാം.എല്ലാത്തിനുപുറമേ നിനക്കായി കാത്തിരുക്കുന്നുരവളുണ്ട്.അവളുടെ സ്നേഹം നീ കണ്ടീല്ലാന്ന് നടിക്കരുത് എന്റെ പ്രിയ തോഴനെ!

ജൈംസ്:അപ്പോ നിന്റെ അമ്മയുടെ സ്നേഹവും?അതുപ്പോലെ നിനക്കായി അവരുടെ കണ്ണിലെണ്ണയൊഴിച്ചുള്ള കാത്തിരിപ്പും?

മുറോ:നീയും എന്റെ അമ്മയുടെ മകന് തന്നെയല്ലേ?
ഞാന് മരിച്ചുകഴിഞ്ഞാലും നീ എന്നെ മറവു ചെയ്യരുത്!
ശവമായ എന്നെ നിനക്ക് വേണമെങ്കിൽ ഒരു പുതപ്പായി ഉപയോഗിക്കാം! എന്നെ നിന്റെ കൈകൾ കൊണ്ടു വധിക്കുക ജൈംസ്.നിനക്കും,എന്റെ അമ്മയ്ക്കും, നിന്റെ പ്രിയതമയ്ക്കും ,ജനിക്കാന് പോകുന്ന മക്കൾക്കും വേണ്ടി ഞാന് സന്തോഷത്തോടെ മരിക്കാന് തയ്യാറാണ്!

ജൈംസ്:എന്ത് അസംബന്ധമാണീ പറയുന്നത്
ഇല്ല നമ്മൾ മരിക്കുകയാണെങ്കിലും
ജീവിക്കുകയാണെങ്കിലും ഒരുമിച്ച്.

മുറോ:എന്നാലും

ജൈംസ് :ഒരെന്നാലുമില്ല ,നിന്നെ ഞാന് വധിക്കുകയോ അതോ നീ സ്വയം ജീവനെടുക്കുകയോ ചെയ്താൽ പിന്നെ ഞാന് ജീവനോടയുണ്ടാവില്ല.ഈ പ്രകൃതിയാണേ സത്യം.
ദേഷ്യത്തോടെ തനിക്കെതിരെ നടന്നുനീങ്ങുന്ന ജൈംസിനോട് ഒന്നുംപറയാതെ മുറോ
ദൈവമുണ്ടെന്ന് തോന്നലുകൾക്കൊണ്ടവന് ദൈവത്തെ അനുസ്മരിക്കാന് തുടങ്ങിയ നിമിഷങ്ങൾ നീണ്ടുപോയി…നിങ്ങൾക്കറിയുമോയെന്നറിയില്ല ദൈവമുണ്ട് ഈ പ്രപഞ്ചമതിന് സാക്ഷിതാനും.

ഒരോ ദിനരാത്രങ്ങളും വർഷങ്ങളുടെ പഴക്കമാണെന്ന് തോന്നലുകൾക്ക്പിറകെ പരാജിതരായ പ്രിയതോഴന്മാർ ഒരു കരാറിലെത്തി നമ്മുടെ ജിവന് നിലനിർത്തണമെങ്കിൽ എന്തേങ്കിലും
കഴിച്ചേ മതിയാകു. അതിന് ഒരൊറ്റെ വഴിയേയുള്ളു കത്തികൊണ്ട് നമ്മുടെ തുടയിലെ മാംസമെടുക്കുക. ഒരാഴ്ച ജൈംസിന്റെയും, പിറ്റത്താഴ്ച മുറേയിടെയും തുടയിലെ മാസമെടുക്കാന് അവർ തീരുമാനിച്ചു
ആയിടക്ക് ജൈംസിനു തോന്നിയിരുന്നു മുറേയെ വധിക്കണമെന്ന് മുറേക്ക് തിരിച്ചും.പക്ഷേ അവർ ഒരുമിച്ച് ജീവിക്കാനും മരിക്കാനും

മുന്നേ തീരുമാനിച്ചിരുന്ന കാര്യമായിരുന്നുവെന്ന് വിധിക്കറിയാമായിരുന്നു..ഇല്ല ജൈംസില്ലാതെ മുറേക്കും
മുറേയില്ലാതെ ജൈംസിനും ഒരു ജീവിതമില്ലായെന്നത് പ്രപഞ്ച സത്യം.തുടർച്ചയായിട്ടുള്ള കരാറിന്റെ അവസാനം
മുറയുടെ വലത്തേക്കാലും ജൈംസിന്റെ ഇടത്തേക്കാലും നഷ്ടപ്പെട്ടിരുന്നു.

നീണ്ട കഷ്ടതക്കൊടുവിൽ അവർക്കിടയിലേക്ക് സമാധാനം വന്നെത്തിയിരിക്കുന്നു.പക്ഷികളാകാശത്തുകൂടെ ധൃതിയിൽ പറക്കുകയാണ്.നദികളുടെ ശോകംനിറഞ്ഞ നാദസ്വരങ്ങൾ കേൾക്കാം,ആകാശത്ത് മനുഷ്യനിർമിത മാലിന്യപുകകൾ ജ്വലിച്ചു നിൽക്കുന്നു.ഒരോ മരങ്ങളും വീണുകൊണ്ടിയിരിക്കുകയാണ് മരത്തടികളിൽ നനവുകൾ കാണാം .ചിലയിടങ്ങളിൽ വെടിയൊച്ചകളുടെ ശബ്ദങ്ങളും കേൾക്കാം.അതെ അവർ അവരുടെ യഥാർത്ഥ ലക്ഷ്യ സ്ഥാനത്തേക്ക് വന്നെത്തിയിരിക്കുന്നു.

ജൈംസും, മുറേയും രണ്ടുകാലുകളും രണ്ടും ശരീരവുമായി മെല്ലേ മെല്ലേ നടന്ന് നീങ്ങിയകന്നു യാത്രയാവുകയാണ് അവരുടെ അടുത്ത ജീവത സാഹസികതയിലേക്ക്…

6 thoughts on “സാഹസം

Leave a comment