സമ്പർക്കം

ആരുംകൊതിച്ച്പ്പോകുമെന്ന് തരത്തിലുള്ള പ്രകൃതിരമണീയമായ സ്ഥലം.അവിടെ മെൽവിന് അവന്റെ ലബോർട്ടറിയിൽ പുതിയ മരുന്ന് കണ്ടെത്തുന്ന തിരക്കിലാണ്.മരുന്ന് പരീക്ഷണത്തിന്റെ അവസാനഘട്ടമെന്ന നിലയ്ക്ക് മെൽവിന് പരീക്ഷണം തന്റെ ശരീരത്തിൽ ആരഭിക്കാന് തുടങ്ങുകയാണിപ്പോൾ.അരമണിക്കുറിന് ശേഷം മരുന്നിന്റെ ഫലം പുറത്ത് വന്നിരിക്കുന്നു.അതെ മാറാരോഗത്തിനുള്ള മരുന്ന് ബഹു:മെൽവിന് കണ്ടെത്തിയിരിക്കുന്നു.ആദ്യമറിഞ്ഞത് അവിടെത്തെ പ്രദേശിക ചാനലുകളിലെ ജോലിക്കാരായിരുന്നു.പിന്നേടത് ലോകം മുഴുവനറിഞ്ഞുക്കഴിഞ്ഞിരിക്കുന്നു.പല പ്രമുഖരും മെൽവിനെ നേരിട്ടോ അല്ലാതെയോ ആശംസകൾ നേർന്നുകൊണ്ടിരുന്നു.അപ്പോഴാണീ വിവരം അമേരിക്കന് പ്രസിഡന്റിന്റെ ചെവികളിലെത്തുന്നത് അദ്ദേഹം ഉടനേ മെൽവിന്റെയടുത്തുനിന്ന് അപ്പോയ്മെന്റെടുക്കാന് വിളിക്കുമ്പോഴായിരുന്ന മെൽവിന് പെട്ടെന്ന് പരിചയമുള്ളയൊരു ശബ്ദം കേൾക്കാനിടവരുന്നത്

ടാ മെൽവിയേ എണീറ്റേ..എന്തൊറുക്കാ…ഈ ചെറുക്കനേ കൊണ്ട് ഞാന് തോറ്റുപോയല്ലോ ന്റെ ദൈവമേ.മെൽവീ എണീറ്റേ

വളരെ പരിചയുമുള്ള ശബ്ദം.ഇതെന്റെ അമ്മയുടെ ശബ്ദമല്ലേ?അമ്മക്കെന്താ ഇവിടെക്കാര്യം…ടപ്പേ എന്നോരു ശബ്ദം കേട്ടു.അമ്മയടിച്ചതല്ല മറിച്ച് മെൽവിന്റെ സ്ക്രീന് ലോക്കഡായിട്ടുള്ള ഫോണ് താഴേ വീണതാണ്.ഭാഗ്യത്തിനൊരു പരിക്കും സംഭിവിച്ചില്ല.ബോദ്ധം ലഭിച്ചയുടനെ മെൽവിന് ഫോണിൽ സമയം നോക്കി ഏഴ് മണിയേ ആയിട്ടുള്ളൂ.ശ്ശെടാ അമ്മ എന്റെ സ്വപ്നത്തിന്റെ ഫ്ളോ കളഞ്ഞുകുളിച്ചല്ലോ.മെൽവിന് സ്വയം പിറപിറക്കാന് തുടങ്ങി.

സാധാരണഗതിയിൽ മെൽവിനേണീക്കാന് പതിനൊന്ന് മണിയാകും.നേരെത്തെ എണീറ്റിട്ടും പ്രത്യേകിച്ചൊരു കാര്യമൊന്നുമില്ല.എന്നാലും എന്റെ അമ്മയെന്തിനു തന്നെ നേരെത്തെ എണീപ്പിച്ചൂവെന്ന കാര്യത്തിൽ മെൽവിന്റെ മനസ്സിൽ ചെറിയ ആശങ്കകളുടെ കൂടെ സങ്കടവും നിലനിൽക്കുന്നുണ്ട്.മെൽവിന്റെ ഇപ്പോഴെത്തെ അവസ്ഥയെ കുറിച്ച് പറയുകയാണെങ്കിൽ കൂട്ടിലടക്കപ്പെട്ടെ പക്ഷിയെ പോലെയാണ്.പറക്കാനാഗ്രഹമുണ്ടെങ്കിലും അതിനൊത്തെ സാഹചര്യങ്ങൾ തീരെനിലനിൽക്കുന്നില്ലായെന്ന് പറിയേണ്ടിവരും.തന്റെ ഡിഗ്രീയുടെ അവസാന നാളുകളിലായിരുന്നു മെൽവിന് ജെർമനിയോടും,ജെർമെന്ക്കാരോടും പ്രണയം തോന്നിത്തുടങ്ങിയത്.അതിന്റെക്കാരണത്താലായിരുന്നു മെൽവിന് ജർമന് ഭാഷ പഠിക്കാനൊരുങ്ങിയത്.എന്തുചെയ്യാം ജെർമനിയിലേക്ക് പറപറക്കാനുള്ള ഒരുക്കത്തിലായിരുന്നപ്പോഴാണ് മെൽവിന്റെയിടയിലേക്ക് ഇടത്തീയെന്നുപ്പോലെ കോറോണയെന്ന മഹാമാരി കടന്നുവരുന്നത്.അങ്ങനെയെല്ലാം ശുഭമങ്കളങ്ങളായി അവസാനിച്ചതും.

തന്റെ പ്രഭാതക്കാര്യങ്ങളൊക്കെയും പൂർത്തിയാക്കിയ ശേഷം മെൽവിന് പത്രവായിക്കാനാണ് ഒരുങ്ങിയത്.കോവിഡിന്റെ സമയത്ത് തുടങ്ങിയതാണീ പത്രവായന.പത്രം തുറന്നതും ആദ്യമേ കടുംചുവപ്പ് നിറത്തിലുള്ളയൊരു തളക്കെട്ട് മെൽവിന് വായിക്കാന് ഇട വന്നു.

“കേരളത്തിൽ ഇന്നലെ റെക്കൊർഡ് കോവിഡ് കേസുകൾ,സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപനം ദിനപ്രതി വർദ്ധിച്ചുവരുന്നു”

ആകർഷണത്തോടെയുള്ള തലക്കെട്ടായതു കൊണ്ട് മാത്രം അതിന്റെ ഉള്ളടക്കം വായിക്കാന് ശ്രമിക്കുന്നതിനടയിൽ അമ്മ ഉറക്കെ വിളിച്ചു പറയാന് തുടങ്ങി

മെൽവി വെല്ല്വം വറത്തതും പൊരിച്ചതുമുണ്ടാക്കണമെങ്കിൽ വെളിച്ചണ്ണവാങ്ങികൊണ്ടരണം

ങാ…ഇപ്പോഴാണ് കാര്യം പിടിക്കിയിട്ടിയത്.വെളിച്ചെണ്ണ വാങ്ങിക്കാനായിരുന്ന എന്റെമ്മ നേരെത്തേ തന്നെയെണീപ്പിച്ചത്.എന്നാലും അമ്മ ഇക്കാര്യം പറയാന് തുടങ്ങിയിട്ട് ഒരാഴ്ചയോളമായിട്ടുണ്ട്.ഒന്ന് കണ്ണടച്ച് നിന്നാൽ ഒരാഴ്ചയോളം ഇക്കാര്യം വീണ്ടും നീട്ടാന്ക്കഴിയും.പക്ഷേ മെൽവിനാ സാഹസിത്തിനുമുതിരാന് തയ്യാറല്ല.അവന്ക്കിപ്പോളാവശ്യം കുറച്ച് മനസ്സമാധാനമാണ്.പെട്ടെന്ന് മെൽവിന് മറ്റു ചിന്തകളെല്ലാം മറന്നു ചാർജിങ്ങിലിട്ട ഫോണെടുത്തു കൊണ്ട് തന്റെ മഹനീയ സുഹൃത്ത് വ്യക്തിത്വത്തങ്ങളുടെ സോഷ്യൽമീഡിയ സ്റ്റാറ്റസുകൾ പരതാന് തുടങ്ങി.പാട്ടും,ബൈത്തും,കൂടെ കോമെഡിയും,ആഘോഷങ്ങളും ,മരണവുമെല്ലാമടങ്ങിയയൊരു രസക്കൂട്ട്.പണ്ടൊരുക്കാലമുണ്ടായിരുന്നു,വളരെ പണ്ടല്ല,സോഷ്യൽ മീഡിയ ഉപയോഗിക്കാന് തുടങ്ങിയക്കാലത്ത് ആശംസകളും,സുഖ ദുഖങ്ങളെല്ലാം മറ്റുള്ളവർക്കയച്ചിരുന്നത് സ്വകാര്യതയോടെയായിരുന്നു.ഇപ്പോളത് പരസ്യമായിരിക്കുന്നു,അതല്ലേ പുതിയ നാട്ട്നടുപ്പ്.നാലാൾ അറിയിട്ടേയെന്നല്ലെയതിന്റെ ഒരു ശരി.ഹും..എല്ലാത്തിനുപുറമേ ചില മനുഷ്യരുടെ നല്ല പെരുമാറ്റങ്ങൾ കാണാന് സാധിക്കുക സോഷ്യൽ മീഡിയകളിൽ മാത്രമാണ് യഥാർത്ഥ സമൂഹ്യജീവിത സാഹചര്യങ്ങളിലവർ വെറും തറകളാണ്.പിന്നെമറ്റൊരുക്കൂട്ടരുണ്ട് അവരെക്കുറിച്ചിവിടെ പറയേണ്ട ആവശ്യകതതീരെയില്ലല്ലോ?!

“എന്തിനെല്ലാം പറയുന്നു ഇപ്പോൾ സോഷ്യൽ മീഡിയകളിൽ സാമൂഹിക നന്മക്കായി നിലകൊള്ളുന്നയൊരുപാട് ഗ്രൂപ്പുക്കളുണ്ട്.ആവശ്യക്കാർക്ക് അതിലെ മെംമ്പേഴ്സ് സഹായഹസ്ങ്ങൾ നീട്ടാറുണ്ടെങ്കിലും അവരുടെ മറ്റേ ഹസ്തങ്ങൾ ഫൈസ്ബുക്ക് ലൈവോ മറ്റോ ഓണാക്കിക്കൊണ്ടെന്ന് മാത്രം”.സഹായം നൽകുമ്പോൾ തന്റെ ഇടതു കരം അറിയരുതെയെന്നല്ലേ പറയാറുള്ളത്.ഇതൊക്കെയെന്നാലും ക്ഷമിക്കാം പക്ഷേ “മെൽവിന് തീരെ ഉൾക്കൊള്ളാന് കഴിയാത്തത് ഇപ്പോൾ കണ്ടുവരുന്ന CROWD FUNDING എന്നയേർപ്പാടാണ്.പണം ആവശ്യമുള്ളവരും അല്ലാത്തവരും ഫണ്ടിങ്ങിന്റെ പേരും പറഞ്ഞ് പത്ത് മിനുറ്റിന്റെ ഒരു വിഡിയോ പോസ്റ്റ് ചെയ്യും.വിഡിയോ പോസ്റ്റ് ചെയ്തവർക്ക് ചിലപ്പോളുരുപാട് തുകകള് ലഭിക്കും.അത് എവിടെന്ന് ലഭിച്ചു,ആരായിച്ചു,എത്രതുകയെന്ന് ആരുമറിയുന്നില്ല.പണം ലഭിച്ചവർക്ക് വളരെ സന്തോഷം.”മെൽവിന്റെ അഭിപ്രായത്തിൽ ഈ വക ഫണ്ടിങ്ങൊക്കെയും സർക്കാർ മുഖേനെയാണ് നടപ്പിലാക്കേണ്ടത്.എന്നാലെ സത്യവും സമത്വവും നിലനിൽക്കുകയുള്ളൂയെന്ന്” ചിന്തിക്കുമ്പോഴായിരുന്നു വീണ്ടും അമ്മവിളിക്കുന്നത്

മെൽവി വെല്ല്വം വറത്തതും പൊരിച്ചതുവെച്ചുണ്ടാക്കണമെങ്കിൽ വെളിച്ചെണ്ണ വാങ്ങിക്കൊണ്ട്രേണം,കൂടെ ചിക്കനും മറക്കണ്ടാ..

ഓ..എന്തൊരു കഷ്ടമാണ്,ഇരുന്ന് ചിന്തിക്കാന് പോലും സാധിക്കുന്നില്ലല്ലോ ന്റെ ദൈവമേ.സത്യത്തിൽ ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ടോ?എങ്കിലനിക്കല്പ്ം ചിന്തിക്കാനുള്ള സമയം നീ നൽകേണമേ.മെൽവിനെ നോക്കി അപ്പുറത്ത് അവന്റെ മൊബൈൽഫോണ് ചിരിക്കുന്നുണ്ടായിരുന്നു.

ഭൂമികീഴ്മേൽക്കറങ്ങി വീണാലുവേണ്ടീല്ല വെളിച്ചണ്ണയും ചിക്കനും വാങ്ങിവന്നിട്ടേ ബാക്കിക്കാര്യങ്ങളുള്ളൂയെന്ന് തീരുമാനിച്ച മെൽവിന് തന്റെ ഇഷ്ട ക്ളബ്ബായ മാഞ്ചസ്റ്റർയുണൈറ്റഡ് യെന്ന് പ്രിന്റ് ചെയ്ത മാസ്ക്ക് ധരിച്ചുകൊണ്ടാദ്യം നേരെ സൌദിഭാവാക്കാന്റെ വെളിച്ചെണ്ണ മില്ലിനെ സാക്ഷ്യം വഹിച്ചു യാത്രയാരംഭിക്കാനൊരുങ്ങി.ബാവക്ക പണ്ട് സൌദിയിലായിരുന്നു.പണി സൌദി ശൈഖിന്റെ വീട്ടില അസ്സല് പാചകതൊഴിലാളി.അതെല്ലാമൊഴിവാക്കി നാട്ടിൽ സ്ഥിരതാമസമാക്കിയിട്ട് വർഷങ്ങളോളമായിരിക്കുന്നു.പക്ഷെ ബാവക്കാന്റെ അവിടുത്തെ സാഹസികക്കഥ പറച്ചിലിനുമൊരു കൊട്ടംഭവിച്ചിട്ടില്ല.മില്ലിൽ വരുന്ന യുവാക്കൾക്കതു കേൾക്കുന്നത് മടുപ്പാണെങ്കിലും ബാവക്കാന്റെ പ്രായക്കാർക്കത് കേൾക്കാന് ഭയങ്കര ഇഷ്ടാ…

ഹംസക്കാ വെളിച്ചെണ്ണ കിലോനെത്രേ വില?കോപ്രാട്ടുന്നതിനടുത്തു നിന്ന് വന്ന ഹംസക്കാ മെൽവിനോട് അനക്കത്രേ വേണ്ട്ത്?

ചോക്ക് കൊണ്ടെഴുതിയ വില അപ്പോഴാണ് മെൽവിന് ശ്രദ്ധിച്ചത് .ഇന്നത്തെ വില 185.എന്തായാലും മുന്ന് കിലോ വെളിച്ചണ്ണ വാങ്ങാന് തീരുമാനിച്ച മെൽവിന് ക്യാന് നീട്ടുന്നതിനടയിൽ ഫാഹിസിന്റെ വാപ്പ ഐദീന്ക്കുട്ടി ബാവക്കാനോട്

നമ്മുടെ നാരായേണെട്ടനെ ഇന്ന് കണ്ടിലല്ലോ ബാവേയെന്നും പറഞ്ഞതും അകലെ നിന്നും നാട്ടിലെ പ്രമാണിയെന്ന് സ്വയം വിശേഷിപ്പിക്കുന്ന തന്റെ കുറച്ചേക്കുടിക്കുന്ന ആക്ടീവയിൽ ബാവക്കാന്റെ മില്ലിനെ സാക്ഷ്യം വഹിച്ചുകൊണ്ട് പ്രമാണി നാരന്റെയണേട്ടന് കടന്നു വരികയാണ്.നാരായണേട്ടന്റെ വലതുവശത്ത്ക്കാണുന്ന മില്ലിലേക്ക് കടക്കാന് നാരായണേട്ടന് വലത്തേ ഇന്ദിക്കേട്ടർ ഓണാക്കി കൈകൊണ്ട് ഇടത്തേ സിഗ്നൽ കാണിച്ചു കൊടുത്തു.ഭാഗ്യത്തിനൊരു കുഴപ്പമില്ലാതെ നാരായണേട്ടന് തന്റെ സുഹൃത്ത് ബാവയുടെ കടയിലെത്തി.നാരായണേട്ടന്റെ പിന്നിലുണ്ടായിരുന്നു മറ്റുയാത്രക്കാരെല്ലാവരും ആസഭ്യവർഷം നേർന്നിട്ടാണ് കടന്നുപോകുന്നത്.

പോയി പോയി ഇപ്പോ മനുഷ്യർ റോഡിലൂടെയാണീ വൃത്തിക്കേടുകുളെല്ലാം കാണിച്ചുക്കുട്ടുന്നത്,അവർക്കേ ഞാനാരണെന്നറിയില്ലായെന്നു പറഞ്ഞു സഞ്ചിയെടുക്കുന്നതിനടയിൽ നാരായണേട്ടെന് ശക്തിയോടെ നിരന്തരം തുമ്മാന് തുടങ്ങി..ഗതിക്കെട്ടെ നാരായണേട്ടന് മാസ്ക്കഴിച്ചു മൂക്കൊന്നാഞ്ഞു പീഞ്ഞു.പീഞ്ഞതിന്റെ ഫലമായി ഉത്ഭവിച്ച നാരായണേട്ടന്റെ അമൃത ചീരാപ്പ് ആരും കാണാതെ DYFI BKD എന്ന പോസ്റ്റിൽ ഒരു തേക്കൽ വെച്ചുകൊടുത്തു.നാരായണേട്ടന് ഒരു സിപിഎം അനുഭാവി മാത്രമല്ലായെന്ന് നിങ്ങളറിയണം…

അങ്ങനെ ദിവസങ്ങൾ കടന്നു പോയീ.നാരായണേട്ടനും, മെൽവിനും ഇപ്പോൾ ഹോസ്പിറ്റിലിലാണ്.അന്ന് നാരായണേട്ടന്റെ മൂക്കിൽ നിന്നും ഉത്ഭവിച്ച അമൃതം നിർഭാഗ്യവശാൽ വർഷിച്ചത് നമ്മുടെ മെൽവിനിയിലേക്കായിരുന്നു

പാവം വറക്കാനും പൊരിക്കാനും വെളിച്ചണ്ണ വാങ്ങാന് പോയ നമ്മുടെ മെൽവിന്ഉറവിടമറിയാത്ത സമ്പർക്കത്തിലൂടയുള്ള രോഗബാധ സ്ഥിരീകരിച്ചു

18 thoughts on “സമ്പർക്കം

      1. നിങ്ങളുടെ പ്രാത്സാഹനങ്ങളുണ്ടെങ്കിൽ എഴുതുക തന്നെ ചെയ്യും…👍

        Liked by 1 person

Leave a comment